ഹജ്ജിന് ആഭ്യന്തര ഹജ്ജ് സേവന സ്ഥാപനങ്ങള്‍ക്ക് മിനയില്‍ സ്ഥലങ്ങള്‍ നിര്‍ണയിക്കാനുള്ള നടപടികള്‍ ഹജ്ജ്-ഉംറ മന്ത്രാലയം പൂര്‍ത്തിയാക്കി.
ഹജ്ജ്-ഉംറ സഹമന്ത്രി ഡോ. അബ്ദുല്‍ ഫത്താഹ് മഷാത്തിന്റെയും തീര്‍ഥാടകര്‍ക്കായുള്ള കോഓഡിനേറ്റിങ് കൗണ്‍സില്‍ മേധാവി ഡോ. സഈദ് അല്‍ജുഹ്നിയുടെയും സാന്നിധ്യത്തിലാണ് മിനയിലെ സ്ഥലങ്ങള്‍ നിര്‍ണയിക്കുന്ന നടപടികള്‍ പൂര്‍ത്തിയാക്കിയത്.
മിനയിലെ അബ്റാജ് ടവര്‍ കെട്ടിടത്തിലുള്‍പ്പെടെയുള്ള സ്ഥലങ്ങളാണ് ആഭ്യന്തര തീര്‍ഥാടകരുടെ താമസത്തിന് നിശ്ചയിച്ചിരിക്കുന്നത്. ഹജ്ജിനുള്ള രജിസ്ട്രേഷന്‍ നടപടികള്‍ 10 ദിവസത്തിനുള്ളില്‍ നടക്കുമെന്ന് ഹജ്ജ്-ഉംറ സഹമന്ത്രി പറഞ്ഞു.
