ലീഡര്‍ വിൡയും തന്റെ മാത്രം ഫഌക്‌സും വേണ്ടെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: താന്‍ ലീഡര്‍ അല്ലെന്നും ലീഡര്‍ വിളിക്ക് അര്‍ഹനായ ഒരേ ഒരാള്‍ കെ കരുണാകരനായിരുന്നെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്യാപ്റ്റന്‍ വിളിയിലും ലീഡര്‍ വിളിയിലും താന്‍ വീഴില്ല. തന്റെ മാത്രം പടമുള്ള ഫഌക്‌സും വേണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തന്റെ മാത്രം ചിത്രമുള്ള ഫഌക്‌സ് ബോര്‍ഡുകള്‍ ഇന്നു തന്നെ നീക്കം ചെയ്യാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തിരുവനന്തപുരം ഡി സി സി തൃക്കാക്കര വിജയത്തിന് ശേഷം നല്കിയ സ്വീകരണ ശേഷമാണ് അദ്ദേഹത്തിന്റെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *