ആര്‍ സാംബന് അനില്‍ അഗര്‍വാള്‍ ഫെലോഷിപ്പ്

മലപ്പുറം: ന്യൂഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് എന്‍വയേണ്‍മെന്റ് (സിഎസ്ഇ) ഏര്‍പ്പെടുത്തിയിട്ടുള്ള അനില്‍ അഗര്‍വാള്‍ മാധ്യമ ഫെലോഷിപ്പിന് ദേശാഭിമാനി മലപ്പുറം ബ്യൂറോ ചീഫ് ആര്‍ സാംബന്‍ അര്‍ഹനായി. 50,000 രൂപയാണ് ഫെലോഷിപ്പ് തുക.
കേള്‍ക്കുന്നില്ലേ കാടിന്റെ രോദനം, മരണ നിഴലില്‍ ഒരു ഗ്രാമം എന്നീ തലക്കെട്ടുകളില്‍ കഴിഞ്ഞ വര്‍ഷം ദേശാഭിമാനി പ്രസിദ്ധീകരിച്ച പരമ്പരകളാണ് സാംബനെ ഫെലോഷിപ്പിന് അര്‍ഹനാക്കിയത്. പ്രസ്‌കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ദേശീയ മാധ്യമ അവാര്‍ഡ് രണ്ടു വട്ടം നേടിയിടുള്ള സാംബന് രാംനാഥ് ഗോയങ്ക അവാര്‍ഡ്, സരോജിനി നായിഡു പുരസ്‌ക്കാരം, സ്‌റ്റേറ്റ്‌സ്മാന്‍ അവാര്‍ഡ്, കുഷ്‌റോ ഇറാനി പുരസ്‌ക്കാരം, ജര്‍മന്‍ എംബസി അവാര്‍ഡ്, കെ സി കുലിഷ് അവാര്‍ഡ് തുടങ്ങി നിരവധി ദേശീയ-രാജ്യാന്തര പുരസ്‌ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്. 1993 മുതല്‍ ദേശാഭിമാനിയില്‍ പ്രവര്‍ത്തിക്കുന്ന സാംബന്‍ തൊടുപുഴ കോലാനി ഓവൂര്‍ കുടുംബാംഗമാണ്. മലപ്പുറം പ്രസ് ക്ലബ് പ്രസിഡണ്ടുമാണ്. ഭാര്യ സേതു. മക്കള്‍: സാന്ദ്ര (തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് വിദ്യാര്‍ഥിനി),വൃന്ദ (മലപ്പുറം സെന്റ് ജെമ്മാസ് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥിനി).

Leave a Reply

Your email address will not be published. Required fields are marked *