സാനിയ മിര്‍സ സഖ്യത്തിന് ജപ്പാന്‍ ഓപ്പണ്‍ കിരീടം

ടോക്കിയോ: ഇന്ത്യയുടെ സാനിയ മിര്‍സ- ചെക്ക് റിപ്പബ്ലിക്കിന്റെ ബാര്‍ബോറ സ്‌ട്രൈകോവ സഖ്യത്തിന് പാന്‍ പസഫിക് ഓപ്പണ്‍ ടെന്നീസ് കിരീടം. ഫൈനലില്‍ ചൈനയുടെ ചെന്‍ ലിയാംഗ്-ഷാവുയാന്‍ യാംഗ് സഖ്യത്തെ തകര്‍ത്താണ് കിരീടമണിഞ്ഞത്. സ്‌കോര്‍: 6-1, 6-1.

സാനിയ-ബാര്‍ബോറ സഖ്യം കഴിഞ്ഞ മാസം നടന്ന സിന്‍സിനാറ്റി ഓപ്പണിലും ജേതാക്കളായിരുന്നു. സാനിയയുടെ പഴയ പങ്കാളി മാര്‍ട്ടിന ഹിംഗിസ്-കോകോ വാന്‍ഡെവീഗ് സഖ്യത്തെയായിരുന്നു അന്ന് തോല്‍പ്പിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *