വിദ്യാര്‍ത്ഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസാ അദ്ധ്യാപകന്‍ പിടിയില്‍

ചേര്‍പ്പ്: വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ മദ്രസ അദ്ധ്യാപകനെ ചേര്‍പ്പ് പൊലീസ് അറസ്റ്റ് ചെയ്തു.

ചിറയ്ക്കല്‍ ദാറുല്‍ ഇസ്ലാം മദ്രസ അദ്ധ്യാപകന്‍ മലപ്പുറം വട്ടല്ലൂര്‍ ചക്രതൊടി വീട്ടില്‍ അഷ്റഫിനെയാണ് (42) ചേര്‍പ്പ് സി.ഐ ടി.വി.ഷിബുവിന്റെ നേതൃത്വത്തില്‍ പൊലീസ് മലപ്പുറത്ത് നിന്ന് അറസ്റ്റ് ചെയ്തത്. മലപ്പുറം സ്വദേശിയായ 15 വയസുള്ള വിദ്യാര്‍ത്ഥി ചിറയ്ക്കലില്‍ താമസിച്ച്‌ മദ്രസ പഠനം നടത്തിവരവേയാണ് പീഡനം നടന്നത്.

കഴിഞ്ഞദിവസം വീട്ടിലെത്തിയ കുട്ടി മാതാപിതാക്കളോട് പീഡന വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോക്‌സോ നിയമപ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐ ആര്‍.അരുണ്‍, ജയ്സണ്‍, സി.പി.ഒ രജനീഷ്, നവാസ്, ഷാനു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *