കൊച്ചി തുറമുഖത്ത് അജ്ഞാത സംഘം

കൊച്ചി: അതീവ സുരക്ഷ മേഖലയായ കൊച്ചി തുറമുഖത്ത് അജ്ഞാതരായ നാലംഗ സംഘം വഞ്ചിയിലെത്തിയ സംഭവത്തെ തുടര്‍ന്നു മേഖലയില്‍ പരിശോധന ഊര്‍ജിതമാക്കി. കഴിഞ്ഞ രാത്രിയിലും ഇന്ന് രാവിലെയുമായി ഊര്‍ജിതമായ തിരച്ചില്‍ പോലീസ്, സിഐഎസ്എഫ്, കോസ്റ്റ്ഗാര്‍ഡ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തി. ഇതുവരെ ആരെയും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.

തുറമുഖത്തെ ക്യൂ ബര്‍ത്തിനടിയിലേക്ക് രണ്ടു വഞ്ചികളിലായി നാലു പേര്‍ കടന്നു പോകുന്നത് സിഐഎസ്എഫ് ഉദ്യോഗസ്ഥരാണ് കണ്ടത്. ഇതിനെ തുടര്‍ന്നു നേവി കോസ്റ്റ് ഗാര്‍ഡ്, പോലീസ്, ഫയര്‍ഫോഴ്‌സ് എന്നിവരെ വിവരം അറിയിക്കുകയിരുന്നു. മണിക്കൂറുകള്‍ക്കുള്ളില്‍ തെരച്ചില്‍ നടത്തി പ്രദേശം സുരക്ഷാ ഭടന്മാരുടെ നിയന്ത്രണത്തിലായെങ്കിലും ആരെയും കണ്ടെത്തിയില്ല. എന്നാല്‍ ബര്‍ത്തിനടിയില്‍ നിന്നും ആളില്ലാത്ത രണ്ടു വള്ളങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. രാത്രി കാലങ്ങളില്‍ മത്സ്യബന്ധനത്തിനെത്തിയ മത്സ്യതൊഴിലാളികളുടെതാണ് വള്ളമെന്ന സംശയമുണ്ടെങ്കിലും അവകാശവുമായി ഇതുവരെ മത്സ്യതൊഴിലാളികള്‍ എത്താത്തത് ദുരുഹത ഉയര്‍ത്തുന്നു.

ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ തന്ത്രപ്രധാന മേഖലകളില്‍ അതീവ ജാഗ്രത നിര്‍ദ്ദേശം ലഭിച്ച സാഹചര്യത്തില്‍ കൊച്ചി തുറമുഖത്തും പരിസര പ്രദേശങ്ങളിലും സുരക്ഷ ക്രമീകരണണള്‍ കൂടുതല്‍ ശക്തിപ്പെടുത്തിയതായി സുരക്ഷ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *