ഇസ്ലാമാബാദ്: അതിര്‍ത്തി കടന്ന് ഇന്ത്യ നടത്തിയ ആക്രമണത്തെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് അപലപിച്ചു. പാക്ക് സൈന്യം ശക്തമായ പ്രത്യാക്രമണം നടത്തിയെന്നും ഇന്ത്യയുടെ നടപടി പ്രതിഷേധാര്‍ഹമാണെന്നും നവാസ് ഷെരീഫ് പറഞ്ഞു.
ഇന്ത്യ നടത്തിയ ആക്രമണത്തില്‍ രണ്ടു സൈനികര്‍ മരിച്ചുവെന്നാണ് പാക്കിസ്ഥാന്‍ സ്ഥിരീകരിച്ചിരിക്കുന്നത്. എന്നാല്‍ കനത്ത നാശനഷ്ടം ആക്രമണത്തില്‍ ഉണ്ടായിട്ടുണ്ടെന്നാണ് ഇന്ത്യയുടെ നിലപാട്.
