തിരുവനന്തപുരം: സ്വാശ്രയ കരാര്‍ വിഷയത്തില്‍ സര്‍ക്കാര്‍ പ്രതിപക്ഷവുമായി ചര്‍ച്ചക്ക് തയാറാകണമെന്ന് പ്രതിപക്ഷ േേനതാവ് രമേശ്‌ചെന്നിത്തല. ഈ വിഷയത്തില്‍ സര്‍ക്കാര്‍ പിടിവാശി ഒഴിവാക്കണം. കേരള നിയമസഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയും ദിവസം സമരം നീണ്ടു പോകുന്നത്. സര്‍ക്കാര്‍ ശത്രുതാ മനോഭാവം വെടിയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സ്വാശ്രയ വിഷയത്തില്‍ മുതിര്‍ന്ന സി.പി.എം നേതാവ് വി.എസ് അന്യുതാനന്ദന്റെ ഉപദേശമെങ്കിലും സര്‍ക്കാര്‍ അനുസരിക്കണം. സര്‍ക്കാര്‍ നയം തെറ്റാണെന്ന വി.എസിന്റെ നിലപാടിനെ സ്വാഗതം ചെയ്യുന്നു. സമരക്കാരോടുള്ള സര്‍ക്കാറിന്റെ നിഷേധാത്മക നിലപാട് അംഗീകരിക്കാന്‍ കഴിയില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
