തിരുവനന്തപുരം: സ്വാശ്രയ പ്രശ്നത്തില്‍ സര്‍ക്കാരിനെ തള്ളി ഭരണപരിഷ്കാര കമ്മീഷന് അധ്യക്ഷനും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ് അച്യുതാനന്ദന്. സമരത്തോടുള്ള സര്‍ക്കാര്‍ സമീപനം തെറ്റാണെന്ന് വി.എസ് തുറന്നടിച്ചു. എംഎല്‍എമാരുടെ സമരം എത്രയും വേഗം ഒത്തു തീര്‍പ്പാക്കണമെന്നും വി.എസ് പറഞ്ഞു. സ്വാശ്രയ ഫീസ് വര്‍ധന പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ എംഎല്‍മാര്‍ നടത്തുന്ന സമരം അഞ്ചാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലാണ് വി.എസ് തന്റെ നിലപാട് വ്യക്തമാക്കിയത്. കഴിഞ്ഞ ദിവസം, സമരം നടത്തുന്ന എംഎല്‍എമാരെ വി.എസ് സന്ദര്‍ശിച്ചിരുന്നു. വി.എസിന്റേതു സ്വാഭാവികവും ന്യായവുമായ ആവശ്യമാണെന്നു കെപിസിസി പ്രസിഡന്റ് വി.എം സുധീരന് പറഞ്ഞു. വി.എസിനെപ്പോലെ മുതിര്‍ന്ന നേതാവിന്റെ അഭിപ്രായം കണക്കിലെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് എംഎല്‍എമാരായ ഷാഫി പറമ്പില്‍, ഹൈബി ഈഡന് എന്നിവരാണ് നിയമസഭയില്‍ നിരാഹാരമിരിക്കുന്നത്. ഇവര്‍ക്കൊപ്പം നിരാഹാരമനുഷ്ഠിച്ചിരുന്ന ഘടകക്ഷി എംഎല്‍എ അനൂപ് ജേക്കബിനെ ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
