പത്തനംതിട്ട: ഒമ്ബതു വയസുകാരിയായ പെണ്‍കുട്ടിയോട് അതിക്രമം നടത്തിയ കേസില്‍ 13 വര്‍ഷം കഠിന തടവും 75000 രൂപ പിഴയും ശിക്ഷ.
അടൂര്‍ ഏറത്ത് വയലാ പുലിമലയില്‍ അരുണാലയം വീട്ടില്‍ തുളസിയെ (50) പത്തനംതിട്ട പ്രിന്‍സിപ്പല്‍ പോക്സോ ജഡ്ജി ജയകുമാര്‍ ജോണാണ് ശിക്ഷിച്ചത്.
പഠനാവശ്യത്തിനു വീട്ടിലെത്തിയ പെണ്‍കുട്ടിയോട് ഇയാള്‍ അതിക്രമം കാട്ടിയെന്നായിരുന്നു കേസ്.പ്രോസിക്യൂഷനുവേണ്ടി പ്രിന്‍സിപ്പല്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ ജയ്സണ്‍ മാത്യൂസ് കോടതിയില്‍ ഹാജരായി. പോലീസ് സബ് ഇന്‍സ്പെക്ടറായിരുന്ന ഗോപകുമാറാണ് കേസ് ചാര്‍ജ് ചെയ്തത്.
