ഹൈദരാബാദ്: ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസില്‍ പ്രായപൂര്‍ത്തിയാകാത്ത നാല് പ്രതികള്‍ക്കും ജാമ്യം നല്കി.
ഒരു നിയമസഭാംഗത്തിന്റെ മകന് ഉള്‍പ്പെടെ നാല് പ്രതികളെയും തടങ്കലില്‍ പാര്‍പ്പിച്ച ജുവനൈല്‍ ഹോമില്‍ നിന്നു വിട്ടയച്ചതായി അധികൃതര്‍ വ്യക്തമാക്കി.
അഞ്ചാം അഡീഷണല്‍ ചീഫ് മെട്രോപൊളിറ്റന്‍ മജിസ്ട്രേറ്റും ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡും ചൊവ്വാഴ്ചയാണ് ജാമ്യാപേക്ഷ പുറപ്പെടുവിച്ചത്.
സംഭവം തെലുങ്കാനയില്‍ വന്‍ പ്രതിഷേധത്തിനും രാഷ്ട്രീയ സംഘര്‍ഷത്തിനും വഴിയൊരുക്കിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത അഞ്ചാമത്തെ പ്രതി ജാമ്യത്തിനായി തെലുങ്കാന ഹൈക്കോടതിയെ സമീപിച്ചതിനാല്‍ ജുവനൈല്‍ ഹോമില്‍ തുടരുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
