സിബി മലയില്‍ സംവിധാനം ചെയ്ത ഇഷ്ടം എന്ന ചിത്രത്തിലൂടെയാണ് നവ്യ നായര്‍ വെള്ളിത്തിരയില്‍ അരങ്ങേറിയത്. ദിലീപായിരുന്നു ചിത്രത്തിലെ നായകന്. ഇഷ്ടത്തിന് ശേഷം മഴത്തുള്ളികിലുക്കം, കല്യാണരാമന്, കുഞ്ഞിക്കൂനന്, ഗ്രാമഫോണ്‍, പട്ടണത്തില്‍ സുന്ദരന്‍, പാണ്ടിപ്പട, കേരള കഫേ എന്നീ ചിത്രങ്ങളില്‍ നവ്യ നായര്‍ ദിലീപിനൊപ്പം അഭിനയിച്ചു. തുടര്‍ന്നു നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാകാന്‍ നവ്യയ്ക്ക് കഴിഞ്ഞു. നന്ദനം എന്ന ചിത്രത്തിലൂടെ 2002 ല്‍ മികച്ച നടിക്കുള്ള സംസ്ഥന അവര്‍ഡും നവ്യയ്ക്കു ലഭിച്ചു.
എന്നാല്‍ താന്‍ ജീവിതത്തില്‍ അനുഭവിക്കുന്ന എല്ലാ സന്തോഷങ്ങള്‍ക്കും കാരണം ദിലീപേട്ടന് ആണെന്നു നവ്യാ പറഞ്ഞു. കാരണം ഇഷ്ടം എന്ന സിനിമയിലേയ്ക്ക് തന്നെ കാസ്റ്റ് ചെയ്തത് താന്‍ അഭിനയിച്ച സി ഡി കണ്ട് ദിലിപേട്ടന് ഓക്കെ പറഞ്ഞിട്ടായിരുന്നു. അന്ന് നോ പറഞ്ഞിരുന്നെങ്കില്‍ കരിയിറില്‍ ഇത്ര നല്ല തുടക്കം ലഭിക്കില്ലായിരുന്നു. നവ്യാ ഒരു മാധ്യമത്തോട് പറഞ്ഞതാണ് ഇക്കാര്യം.
2001 മുതല്‍ 2010 വരെ മലയാള സിനിമയിലെ നിറ സാന്നിധ്യമായി നവ്യ നിന്നു. നന്ദനം എന്ന ചിത്രത്തിലെ ബാലാമണി എന്ന കഥാപാത്രമാണ് കരിയറില്‍ നവ്യയുടെ ഏറ്റവും വലിയ നേട്ടം. നവ്യയുടെ മൂന്നാമത്തെ ചിത്രമായിരുന്നു രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം. സിനിമയിലെ അഭിനയത്തിന് നവ്യയ്ക്ക് സംസ്ഥന സര്‍ക്കാറിന്റെ മികച്ച നടിയ്ക്കുള്ള പുരസ്കാരം ലഭിച്ചു.
മമ്മൂട്ടി മോഹന്‍ലാല്‍, പൃഥ്വിരാജ് തുടങ്ങി മലയാളത്തിലെ മുന്‍നിര നായകന്മാര്‍ക്കൊപ്പമൊക്കെ അഭിനയിച്ച നവ്യ തമിഴിലും തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.2010 ലാണ് സന്തോഷ് മേനോനുമായുള്ള നവ്യ നായരുടെ വിവാഹം കഴിയുന്നത്. നല്ല വേഷം കിട്ടിയാല്‍ തുടര്‍ന്ന് അഭിനയിക്കും എന്ന് പറഞ്ഞ നവ്യ സീന്‍ ഒന്ന് നമ്മുടെ വീട് എന്ന ചിത്രത്തിലൂടെ തിരിച്ചുവന്നു. പിന്നീട് ദൃശ്യം എന്ന ചിത്രത്തിന്റെ കന്നട റീമേക്കിലും അഭിനയിച്ചു. ഇപ്പോള്‍ നൃത്തവുമായി മുന്നോട്ട് പോകുകയാണ് നവ്യ നായര്‍
