ഭീകരരുടെ നുഴഞ്ഞു കയറ്റശ്രമം പരാജയപ്പെടുത്തി

ശ്രീനഗര്‍: ജമ്മു കാഷ്മീര്‍ അതിര്‍ത്തിയില്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാനുള്ള ഭീകരരുടെ മൂന്ന് ശ്രമങ്ങള്‍ പരാജയപ്പെടുത്തിയതായി സൈന്യം. ബുധനാഴ്ച രാത്രിയില്‍ നൗഗാം സെക്ടറിലും റാംപൂര്‍ സെക്ടറിലുമാണ് നുഴഞ്ഞുകയറ്റ ശ്രമമുണ്ടായത്. പാക്കിസ്ഥാന്‍ സൈന്യം ഇന്ത്യന്‍ പോസ്റ്റുകളിലേക്ക് വെടിയുതിര്‍ത്താണ് ഭീകരരെ നുഴഞ്ഞുകയറാന്‍ സഹായിക്കുന്നതെന്നും സൈന്യം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *