ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ജമ്മുകാഷ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയും കൂടിക്കാഴ്ച നടത്തി. അതിര്‍ത്തിയിലെ നിലവിലെ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് മുഫ്തിയും പ്രധാനമന്ത്രിയും കൂടിക്കാഴ്ച നടത്തിയത്. സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്ട്രൈക്കിനു ശേഷം മുഫ്തി ആദ്യമായാണ് പ്രധാനമന്ത്രിയെ കാണുന്നത്. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടുനിന്നു. സംസ്ഥാനത്തെ ക്രമസമാധാനനില സംബന്ധിച്ച് മുഫ്തിയോട് പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. കാഷ്മീരിന്റെ വികസന വിഷയങ്ങളും ചര്‍ച്ചയായി.
