ബര്‍മിങ്ഹാം> ബാഡ്മിന്റണ്‍ കോര്‍ട്ടില്‍ പുരുഷ–-വനിതാ സിംഗിള്‍സ് സ്വര്‍ണം ലക്ഷ്യമിട്ട് ഇന്ത്യ ഇന്നിറങ്ങുന്നു.
പുരുഷന്‍മാരില്‍ ലക്ഷ്യ സെന്നും വനിതകളില്‍ പി വി സിന്ധുവും ഫൈനലില്‍ കടന്നു.
സിംഗപ്പുരിന്റെ ജിയ ഹെങ് ടെയെയാണ് ലക്ഷ്യ മറികടന്നത് (21–-10, 18–-21, 21–-16). ഫൈനലില്‍ മലേഷ്യയുടെ സെ യങ്ങാണ് എതിരാളി. പകല്‍ 2.10നാണ് മത്സരം. സിന്ധു സിംഗപ്പുരിന്റെ ജിയ മെന്‍ യെവൊയെ തോല്‍പ്പിച്ചു. സ്കോര്‍: 21–-19, 21–-17. ഇന്ന് പകല്‍ 1.20ന് ക്യാനഡയുടെ മിച്ചെല്‍ ലി കാനുമായാണ് ഫൈനല്‍. പുരുഷ ഡബിള്‍സില്‍ സായിരാജ്രെങ്കിറെഡ്ഡി–-ചിരാഗ് സഖ്യം ഇന്ന് ഫെെനലില്‍ ഇറങ്ങും.
