മലപ്പുറം: രണ്ടാനമ്മ കുട്ടികളെ പുറത്താക്കി വീടുപൂട്ടി സ്ഥലംവിട്ടതിനെ തുടര്‍ന്ന് പിഞ്ചു കുട്ടികള്‍ രണ്ടു ദിവസം പെരുവഴിയില്‍. തിരൂര്‍ കൂട്ടായിലാണ് മൂന്ന് വയസ്സുമുതല്‍ 14 വയസ്സുവരെ പ്രായമുള്ള നാല് ആണ്‍ കുട്ടികളോട് രണ്ടാനമ്മ ക്രൂരത കാട്ടിയത്.
കുട്ടികളെ പുറത്തിറക്കിവിട്ട് വീടും ഗേറ്റും പൂട്ടി സ്വന്തം മക്കളുമായി രണ്ടാനമ്മ സ്വന്തം വീട്ടിലേയ്ക്ക് പോവുകയായിരുന്നു. പുസ്തകങ്ങളും ബാഗുകളും പുറത്തേയ്ക്ക് എറിഞ്ഞു കൊടുത്തതിനു ശേഷമായിരുന്നു വീടുപൂട്ടിയത്. രണ്ടു ദിവസത്തോളം വീടിനു പുറത്തു കഴിഞ്ഞ കുട്ടികളെക്കുറിച്ച് ബന്ധുക്കള്‍ വിവരം നല്‍കിയതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി.
