സ്നേഹം കൊണ്ടു നെയ്തെടുത്ത വിവാഹബന്ധങ്ങള്‍ പലപ്പോഴും തകര്‍ന്നുപോകാനിടയാക്കുന്ന നിരവധി മിഥ്യാധാരണകള്‍ നമ്മുടെ സമുഹം വെച്ചുപുലര്‍ത്തുന്നുണ്ടെന്ന് മനശാസ്ത്രജര്‍ പറയുന്നു. സ്നേഹനഷ്ടം വളരെയധികം വ്യാപകമാകുന്നുമുണ്ട്. ഒരു രാത്രി മുറിയ്ക്ക് പുറത്തു കിടന്നുറങ്ങിയതുകൊണ്ട് ചിലരുടെ ദാമ്പത്യം അപ്പോള്‍ തന്നെ അവസാനിക്കുന്നു. ഇന്ന് പറ്റില്ല, അല്ലെങ്കില്‍ നോ പറഞ്ഞാല്‍ അതോടെ പ്രണയം ഇല്ലാതാകുന്ന സാഹര്യമുണ്ടാകുന്നു. ഒരു ചെറിയ നിമിഷത്തിലെ തീപ്പൊരികൊണ്ട് വളരെ ആഴമേറിയ പ്രണയബന്ധങ്ങള്‍ പോലും തകര്‍ന്നു തരിപ്പണമാകുന്നു. ഈ വിഷയത്തില്‍ സൈക്കോതെറാപ്പിസ്റ്റുകളെ ഉദ്ധരിച്ചുകൊണ്ട് ലണ്ടനിലെ ദി ഗാര്‍ഡിയന്‍ ന്യൂസ് പേപ്പര്‍ തയ്യാറാക്കിയ ഫീച്ചറിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയ ലഘുകുറിപ്പ്:
- ഒന്നില്‍ എല്ലാം തകരും.
പങ്കാളിയെ വഞ്ചിച്ചതായി തോന്നലുകളുണ്ടാകുകയും അത് സംശയരോഗം (സ്നേഹനഷ്ടം) ഉണ്ടാക്കുകയും ചെയ്യുമ്പോള്‍ എല്ലാം അവസാനിച്ചുവെന്ന് ധരിക്കുന്നത് വലിയ ഒരു തെറ്റിദ്ധാരണയോ മിഥ്യയോ ആണ്. സംശയം മാത്രമല്ല, ശരിക്കും ഒരു വഞ്ചന സംഭവിച്ചുണ്ടെങ്കില്‍ തന്നെ കൃത്യമായ ആശയവിനിമയം നടത്തി അതിലേക്ക് നയിച്ച സന്ദര്‍ഭത്തെ ഇണകള്‍ തിരിച്ചറിഞ്ഞ് ഇരുവര്‍ക്കും ആ പ്രണയം ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുമെന്നാണ് മനശാസ്ത്രജ്ഞര്‍ ഉറപ്പ് നല്‍കുന്നത്.
- ഒരു പൊട്ടിത്തെറിയല്ല, നീണ്ട സൗഹൃദമാണ് പ്രണയം
പെട്ടെന്നുണ്ടാകുന്ന ഒരു സ്പാര്‍ക്കല്ല നല്ല പ്രണയജീവിതത്തിന്റെ കാതല്‍. ഇരുവരും മുന്നോട്ടുകൊണ്ടുപോകുന്ന സൗഹര്‍ദ്ധത്തില്‍ നിന്നും ഉറവപൊട്ടിയുണ്ടാകുന്നതാണ് യഥാര്‍ഥ പ്രണയം. ഒരു ചെറിയ സ്പാര്‍ക്കിനെ പോലെയല്ല. നിരവധി സമയമെടുക്കുന്ന രാസപ്രക്രിയ അതിന്റെ പിറകിലുണ്ട്. നിരന്തരമുളള സൗഹാര്‍ദ്ധത്തില്‍ ഇരുവര്‍ക്കിടയിലും ആഴമുളള ബന്ധം ഉണ്ടാക്കാനുളള പ്രചോദനം സ്വയം കണ്ടെത്തിയാല്‍ ചെറിയ പൊട്ടിത്തെറികളെ മറികടക്കാം.
- ഒരു തര്‍ക്കത്തോടെ പരസ്പരം അകലും
ഒരു തര്‍ക്കത്തില്‍ പ്രണയജോഡികള്‍ക്കിടയില്‍ സാരമായ അകലമുണ്ടാകുകയും അത് വീണ്ടും തകര്‍ച്ചയിലേക്ക് വളരുകയും ചെയ്യാറുണ്ട്. ഒരു തര്‍ക്കത്തോട് എല്ലാം തകരുമെന്നതും ഒരു മിഥ്യയാണെന്നാണ് സൈക്കോതെറാപ്പിസ്റ്റുകള്‍ വ്യക്തമാക്കുന്നത്. എത് തര്‍ക്കവും ആരോഗ്യപരമായ സംവാദമാക്കിയെടുക്കുകയും പ്രണയം ഊഷ്മളമാക്കുകയും ചെയ്യാന്‍ സഹായിക്കുമെന്നും മനശാസ്ത്രജ്ഞര്‍ പറയുന്നു.
- എല്ലാ ബന്ധവും ദുരിതം
ബന്ധത്തിന്റെ കാര്യത്തില്‍ ഏറ്റവും വലിയ തെറ്റിദ്ധാരണയാണിത്. ഒരു ബന്ധവും ദുരിതമല്ല. മറിച്ച് ഇരുവരും പരസ്പരം മനസിലാക്കി പോയാല്‍ ഒരു ബന്ധവും ബന്ധനമാവില്ലെന്ന്് മനശാസ്ത്രജ്ഞര്‍ തറപ്പിച്ചു പറയുന്നു.
- പങ്കാളി എന്റെ ഏറ്റവും നല്ല സുഹൃത്താകണം
മറ്റെുരു മിഥ്യയാണിത്. പങ്കാളി ആണായാലും പെണ്ണായാലും വ്യക്തികളാണ്. ഒരോ വ്യക്തിക്കും വ്യക്തിഗതമായ സ്വാതന്ത്ര്യമുണ്ട്. രണ്ടുപേര്‍ക്കും ഒന്നായും ഒറ്റയ്ക്കൊറ്റയ്ക്കായും നില്‍ക്കാന്‍ കഴിയണം. അപ്പോള്‍ പ്രണയത്തിന് സൗന്ദര്യം കൂടുമെന്നാണ് മനശാസ്ത്രപഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്.
- വേറിട്ടുറങ്ങുന്നത് പ്രശ്നമാണ്.
വലിയൊരു അബദ്ധമാണിത്. പ്രണയജോഡികള്‍ ഒരേ മുറിയില്‍ വെവ്വേറ കട്ടിലുകളില്‍ ഉറങ്ങുന്നതോ ഇരുമുറികളായി ഇടയ്ക്കുറങ്ങുന്നതും പ്രശ്നമാണെന്ന ധാരണ. വാസ്തവത്തില്‍ പരസ്പര സ്നേഹം കൂടാനാണ് ഇത് സഹായിക്കുക. ഇടയ്ക്ക് തനിച്ച് ഉറങ്ങി ആരോഗ്യം വീണ്ടെടുക്കാനും പിന്നീട് ഇരുവര്‍ക്കും കൂടുതല്‍ പ്രണയത്തോടെ ഒരുമിച്ചുറങ്ങാനും ഇത് സഹായിക്കുമെന്ന് പഠനം പറയുന്നു.
- ബന്ധം അവസാനിച്ചുകൂടാ…
ബന്ധം തുടരാന്‍ പറ്റാത്തതാണെങ്കില്‍ അത് അവസാനിപ്പിക്കുന്നതാണ് ഉചിതം. മുന്നോട്ടുകൊണ്ടുപോകാനാവാത്ത ബന്ധം വലിയ നഷ്ടങ്ങളുണ്ടാക്കും. ഏതൊരു ബന്ധവും പിരിയാന്‍ കൂടി സാധിക്കുന്നതായിരിക്കണം.
- ഒരോര്‍ത്തര്‍ക്കും ഒരാളുണ്ട്.
പ്രണയം ആര്‍ക്കും എപ്പോഴും സംഭവിക്കാം. ഒരാള്‍ക്ക് ഇന്നയാള്‍ മാത്രമേ പ്രണയിക്കാവൂയെന്നത് മിഥ്യയാണ്. അത്തരം സന്ദര്‍ഭങ്ങള്‍ ഇരുവര്‍ക്കും എളുപ്പം മനസിലാക്കാന്‍ പറ്റുന്നതാവണമെന്നു മാത്രം.
- പെട്ടെന്നുണ്ടാകുന്ന വെറുപ്പ് എല്ലാം അവസാനിപ്പിക്കും
പൊതുവെ കണ്ടുവരുന്ന ഒരു മിഥ്യയാണിത്. പെട്ടെന്നുണ്ടാകുന്ന വെറുപ്പ് പങ്കാളികളെ പരസ്പരം അകറ്റുമെന്നത്. മനുഷ്യ സഹജമായ പല പ്രശ്നങ്ങളും ഉടലെടുക്കും. പക്ഷെ, അവ ഇരുവര്‍ക്കും എളുപ്പം തിരിച്ചറിഞ്ഞ് മുന്നോട്ടുപോകാന്‍ പറ്റിയാല്‍ പ്രണയം ഊഷ്മളമാകും.
