കുട്ടനാട് പച്ചയിൽ എ ടി എം തകർത്ത് മോഷണ ശ്രമം

ഫെഡറൽ ബാങ്ക് പച്ച ചെക്കിടിക്കാട് ശാഖയിലെ എ ടി എം തകർത്ത് മോഷണ ശ്രമം. ഇന്ന് പുലർച്ചെ 2 മണിയോടെയാണ് സംഭവം. എ ടി എം തകർക്കുന്നതിനിടെ ബാങ്ക് ഹെഡ് ഓഫീസിൽ ലഭിച്ച സിഗ്നലിനെ തുടർന്ന് അധികൃതർ പോലീസുമായി ബന്ധപ്പെട്ടു. പോലീസ് സംഭവ സ്ഥലത്ത് എത്തിയപ്പോഴേയ്ക്ക് മോഷ്ടാവ് ശ്രമം ഉപേക്ഷിച്ച് കടന്നിരുന്നു. പോലീസ് പച്ചയിലെ ബാങ്ക് ജീവനക്കാരെ വിളിച്ചു വരുത്തിയ ശേഷം സി സി ടി വി ദൃശ്യം പരിശോധിച്ചു. റെയിൻകോട്ട് കൊണ്ട് ശരീരം പൂർണ്ണമായി മറച്ച വ്യക്തി കൃത്യം നടത്തിയ ശേഷം റോഡിന് കുറുകെ ഇടവഴയിലൂടെ നടന്നു പോകുന്നതായി ദൃശ്യത്തിലുണ്ട്. മറ്റ് സി സി ടി വി ദൃശ്യങ്ങളും പോലീസ് പരിശോധിക്കും.

Leave a Reply

Your email address will not be published. Required fields are marked *