ഹരിദ്വാര്‍: ഇന്ത്യയും ചൈനയുമായുള്ള അഭിപ്രായ വിത്യാസത്തെ തുടര്‍ന്ന് ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി യോഗാഗുരു ബാബാ രാംദേവ് ചെയ്ത ട്വിറ്റ് വൈറല്‍ ആകുന്നു. ട്വിറ്റിന്റെ ആശയത്തിലേക്കാളും അത് ചെയ്ത മാധ്യമം ആണ് ചര്‍ച്ചയ്ക്ക് കാരണമാകുന്നത്. ചൈനീസ് നിര്‍മ്മിതമായ ഐഫോണ്‍ ഉപയോഗിച്ചാണ് രാംദേവ് ട്വിറ്റ് ചെയ്തിരിക്കുന്നത്.
‘ചൈന എന്നും നമ്മെ ചതിച്ചിട്ടേയുള്ളു. ചൈനീസ് ഉത്പന്നങ്ങള്‍ വാങ്ങുന്നത് ശത്രുവിനെ സഹായിക്കുന്നതിന് തുല്യമാണ്. എല്ലാ ഭാരതീയരും ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണ’മെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
ഐഫോണില്‍ നിന്നാണ് ട്വിറ്റ് ചെയ്തിരിക്കുന്നതെന്ന് ട്വിറ്റ് ഡെസ്‌ക് എന്ന ആപ്ലിക്കേഷന്‍ വഴിയാണ് കണ്ടെത്തിയത്.
