ഇനി മുതല്‍ ആര്‍എസ്എസുകാരെ നിയമിച്ചാല്‍ മതി

‘ഇനി മാധ്യമപ്രവര്‍ത്തകരെ നിയമിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ – .ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖരന്റെ ആശയത്തിന് അനൂകൂലമായ ആശയമുളളയാളാവണം ഉദ്യോഗാര്‍ത്ഥി.വലതുപക്ഷ നിലപാടുളളയാളാവണം,ദേശീയതയില്‍ അഭിമാനം കൊളളണം.സൈന്യത്തെ ബഹുമാനിക്കണം.ചെയര്‍മാന്റെ ഉദാരവത്കരണ നയങ്ങളെ പൂര്‍ണമായും ഉള്‍ക്കൊളളണം.’ ഏഷ്യാനെറ്റിന്റെ ഉടമസ്ഥത വഹിക്കുന്ന ജൂപ്പിറ്റര്‍ ക്യാപിറ്റലിന്റെ സിഒഒ അമിത് ഗുപ്ത കമ്പനിയുടെ കീ!ഴില്‍ വരുന്ന വിവിധ ചാനലുകളുടെ എഡിറ്റോറിയല്‍ മേധാവികള്‍ക്കയച്ച ഇമെയിലിന്റെ ഉളളടക്കമാണിത്.ചെയര്‍മാന്‍ രാജീവ് ചന്ദ്രശേഖര്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ കേരള ഘടകം വൈസ് ചെയര്‍മാനായി ചുമതല ഏറ്റെടുത്തതിനോടനുബന്ധിച്ചാണ് ഇമെയിലെന്നതും ശ്രദ്ദേയമാണ്.

ഏഷ്യാനെറ്റ് ന്യൂസ്,കന്നട ന്യൂസ് ചാനല്‍ സുവര്‍ണ പ്രഭ,വെബ്‌സൈറ്റ് ന്യൂസബിള്‍,പത്രം കന്നട പ്രഭ എന്നിവയുടെ എഡിറ്റോറിയല്‍ മേധാവികള്‍ക്കാണ് ഇങ്ങിനെ മെയില്‍ അയച്ചിരിക്കുന്നത്.എന്നാല്‍ നിര്‍ദ്ദേശത്തോട് എതിര്‍പ്പുയര്‍ന്നതോടെ ഇമെയില്‍ കാര്യമാക്കേണ്ട എന്ന മെയിലും എത്തി.

രാജീവ് ചന്ദ്രശേഖന്റെ ഉടമസ്ഥതയിലുള്ളതാണ് ബംഗളൂരു ആസ്ഥാനമായുള്ള ജുപ്പീറ്റര്‍ കാപ്പിറ്റല്‍. ഇ മെയില്‍ വിവരങ്ങള്‍ ന്യൂസ് ലോണ്‍ഡ്രി പുറത്തുവിട്ടു. നിയന്ത്രണ രേഖയ്ക്ക് അപ്പുറം പാക് അധീന കശ്മീരില്‍ ഇന്ത്യന്‍ സൈന്യം മിന്നലാക്രമണം നടത്തുന്നതിന് ഒരാഴ്ച മുമ്പ് 2016 സെപ്തംബര്‍ 21നാണ് എഡിറ്റോറിയല്‍ തലവന്മാര്‍ക്ക് ഇമെയില്‍ അറിയിപ്പ് നല്‍കിയത്.

നിര്‍ദേശം പരിഗണിക്കേണ്ടതില്ലെന്നും ഇ മെയില്‍ ഹാക്ക് ചെയ്യപ്പെട്ടതാണെന്നുമാണ് സംഭവം വിവാദമായപ്പോള്‍ ജുപ്പീറ്റര്‍ കാപ്പിറ്റല്‍ ചീഫ് ഓപ്പറേറ്റിങ് ഓഫീസറുടെ വിശദീകരണം. ഇതേ കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും ഗുപ്തയുടെ ഓഫീസ് അറിയിച്ചതായി ന്യൂസ് ലോണ്‍ഡ്രി റിപ്പോര്‍ട്ട് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *