സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്. ഇന്ന് ഒരു പവന് 520 രൂപയാണ് കൂടിയത്. ഇതോടെ സംസ്ഥാനത്ത് ഒരു പവന്റെ വില 73120 രൂപയായി ഉയർന്നു. 9140 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. ഇന്നലെ സംസ്ഥാനത്ത് ഒരു പവന് സ്വർണത്തിന് 72600 രൂപയായിരുന്നു. ഇന്നലെ ഗ്രാമിന് 55 രൂപയും ഒരു പവന് 440 രൂപയുമാണ് വർധിച്ചത്. ഈ മാസം മൂന്നാം തീയതി ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കിൽ സ്വർണം എത്തിയിരുന്നു. 72840 രൂപയായിരുന്നു അന്നത്തെ നിരക്ക്. അതാണ് ഇന്ന് ഭേദിച്ചത്. ഇന്ന് ഒരു ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 9,971 രൂപയും പവന് 79,768 രൂപയുമാണ് നിരക്ക്.
കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 55 രൂപ വര്‍ധിച്ച് 7,490 രൂപയിലെത്തി. വെള്ളി വിലയില്‍ ഇന്നും കാര്യമായ മാറ്റമുണ്ട്. ഗ്രാമിന് 4 രൂപ വര്‍ധിച്ച് 122 രൂപയിലാണ് ഇന്നത്തെ വെള്ളി വ്യാപാരം. സര്‍വകാല റെക്കോഡാണിത്. അടുത്ത ദിവസങ്ങളിലും വെള്ളി വില വര്‍ധിക്കുമെന്നാണ് സൂചന. അടുത്ത മാസം വിവാഹ സീസണ് ആരംഭിക്കാനിരിക്കെ ജ്വല്ലറികളില്‍ മുന്‍കൂര്‍ ബുക്കിംഗ് സജീവമായിട്ടുണ്ട്. സ്വര്‍ണവില അടിക്കടി ഉയര്‍ന്നു തുടങ്ങിയതോടെ പലരും മുന്‍കൂര്‍ ബുക്കിംഗിലേക്ക് മാറിയിട്ടുണ്ട്. ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയ്ക്ക് പിന്നീട് സ്വര്‍ണം വാങ്ങാന്‍ പറ്റുമെന്നതാണ് ഇതിന്റെ നേട്ടം. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.
