സാമൂഹിക നീതി എല്ലാവർക്കും തുല്യമായിരിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. മുസ്‌ലിം രാഷ്ട്രം വേണമെന്നാണ് മുസ്ലിം ലീഗിൻ്റെ അജണ്ടയെന്നും ലീഗ് ഇന്ത്യൻ ജനാധിപത്യത്തിന്റെ ഘാതകരാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. മതേതര പാർട്ടിയെന്ന് മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കാൻ ലീഗിന് സാധിച്ചുവെന്നും വെള്ളാപ്പള്ളി.ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി സ്ഥാപിച്ച എൽഡിഎഫ് മലപ്പുറത്തുകാരനെ വിസിയാക്കി. ശ്രീനാരയണീയർ തൊഗാഡിയുടെ ഭാഷയിൽ സംസാരിക്കുന്നുവെന്ന് കുഞ്ഞാലിക്കുട്ടി പറയുന്നത് കേട്ടുവെന്നു പറഞ്ഞ അദ്ദേഹം, രാഹുൽ മാങ്കൂട്ടത്തിലിൻ്റെ കൂട്ടുകാരനാണ് കുഞ്ഞാലിക്കുട്ടിയെന്നും പറഞ്ഞു.
ഐസ്ക്രിം കച്ചവടത്തിന് പോയ ആളാണ് അദ്ദേഹമെന്നും പൊതുപ്രവർത്തനത്തിലും രാഷ്ട്രീയത്തിലും സ്വഭാവ ശുദ്ധി അനിവാര്യമെന്നും വെള്ളാപ്പള്ളി അഭിപ്രായപ്പെട്ടു.
