സന്ന്യാസിമാരുടെ വസ്ത്രത്തെപ്പകുറിച്ച് പറയാന്‍ സുധാകരന്‍ ആരാണ്?

തൃശൂര്‍: വിവാദ പരാമര്‍ശങ്ങളുമായി വീണ്ടും ഹിന്ദു ഐക്യവേദി നേതാവു കെ പി ശശികല രംഗത്ത്. മന്ത്രി ജി സുധാകരനെ അസഭ്യം പറഞ്ഞാണ് ഇക്കുറി ശശികല വിവാദത്തില്‍പ്പെട്ടത്.

സന്ന്യാസിമാരുടെ വസ്ത്രത്തെപ്പറ്റി പറയാന്‍ സുധാകരന്‍ ആരാണെന്നും അദേഹത്തിന്റെ അപ്പനപ്പൂപ്പന്മാര്‍ കോണകമെടുത്ത് നടന്നതുകൊണ്ട് കേരളത്തില്‍ എന്തെങ്കിലും കുഴപ്പമുണ്ടായെന്ന് ആരും പറഞ്ഞുകേട്ടിട്ടില്ലെന്നുമായിരുന്നു ശശികലയുടെ പരാമര്‍ശം. തൃശൂരില്‍ നടന്ന ക്ഷേത്രരക്ഷാ സംഗമത്തില്‍ സംസാരിക്കുമ്‌ബോഴാണ് ശശികല വിവാദ പരാമര്‍ശം നടത്തിയത്.

മുത്തലാഖും ഏക സിവില്‍ കോഡും ഹിന്ദുസമൂഹത്തെക്കൂടി ബാധിക്കുന്ന പ്രശ്‌നമാണ്. അതുകൊണ്ട് ഹിന്ദു സ്ത്രീകളുടെ അഭിപ്രായങ്ങളും ഇക്കാര്യത്തില്‍ പരിഗണിക്കണം. മതംമാറ്റം നിയമം മൂലം നിരോധിക്കാത്ത സാഹചര്യത്തില്‍ ഈ നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുണ്ടെന്നും ഹിന്ദുസ്ത്രീകളെ മുസ്ലിം പുരുഷന്മാര്‍ ഇരകളാക്കുന്നുണ്ട്. ശബരിമലയിലെ സ്ത്രീപ്രവേശന വിഷയത്തില്‍ വിവാദമുണ്ടാക്കുന്നവര്‍ മുസ്ലിം പള്ളികളിലെ സ്ത്രീപ്രവേശനത്തെക്കുറിച്ച് മിണ്ടാത്തതെന്താണെന്നും ശശികല ചോദിച്ചു. സ്ത്രീകളുടെ സുരക്ഷ കണക്കിലെടുത്താണ് യുവതികള്‍ പോകേണ്ടെന്ന് പറയുന്നതെന്നും ശശികല പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *