തിരുവനന്തപുരം: പട്ടികജാതി വര്‍ഗക്ഷേമ, സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്റെ വിവാദ പരാമര്‍ശങ്ങള്‍ക്കും അതിനെ ന്യായീകരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റിനുമെതിരെ, കോണ്‍ഗ്രസ് എംഎല്‍എ ഹൈബി ഈഡന്‍ നല്‍കിയ അവകാശലംഘന പ്രമേയ നോട്ടീസിന്റെ പൂര്‍ണരൂപം മാധ്യമങ്ങള്‍ക്ക്. ഇത് അസാധാരണമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. നിയമസഭാ സ്പീക്കര്‍ക്ക് സാമാജികര്‍ നല്‍കുന്ന അവരകാശലംഘന നോട്ടീസ് മാധ്യമങ്ങള്‍ക്ക് നല്‍കുന്ന രീതിയില്ല.
പൂര്‍ണരൂപം: ഒക്ടോബര്‍ 22 ശനിയാഴ്ച ബഹുമാനപ്പെട്ട പട്ടിക ജാതി പട്ടിക വര്‍ഗ പിന്നോക്ക സമുദായ ക്ഷേമവും നിയമവും സാസ്‌കാരികവും പാര്‍ലമെന്ററി കാര്യവും മന്ത്രി തന്റെ ഔദ്യോഗിക ഫേസ്ബുക്ക് അക്കൗണ്ടിലൂടെ’വിമര്ശിക്കാം, അപമാനിക്കരുത്’ എന്ന തലക്കെട്ടില്‍ കുറിച്ച ഫേസ്ബുക്ക് പോസ്റ്റും, ജനനി ജന്മരക്ഷാ പദ്ധതിയെ കുറിച്ച് 19.10.2016 ന് നിയമസഭയിലെ ചോദ്യോത്തര വേളയില്‍ നല്‍കിയ മറുപടിയും നിയമസഭയെയും, ബഹുമാനപ്പെട്ട നിയമസഭ അംഗങ്ങളെയും, നിയമസഭാ നടപടികളെയും നിയമവിരുദ്ധമായും സാംസ്‌ക്കാരശൂന്യമായും പാര്‍ലമെന്ററിരീതികള്‍ക്ക് വിരുദ്ധമായും അവഹേളിക്കുന്ന തരത്തിലായതിനാല്‍ ചട്ടം 155 പ്രകാരം സമര്‍പ്പിക്കുന്ന അവകാശ ലംഘനത്തിന്മേലുള്ള നോട്ടീസ് .
