കോഴിക്കോട്• ഗുണ്ടായിസം വച്ചുപൊറുപ്പിക്കില്ലെന്ന് എക്സൈസ്, തൊഴില്‍ മന്ത്രി ടി.പി.രാമകൃഷ്ണന്. കൊച്ചിയില്‍ വ്യവസായിയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയ കേസിലെ പ്രതി സിപിഎം ഏരിയ സെക്രട്ടറി വി.എ.സക്കീര്‍ ഹുസൈനെക്കുറിച്ചുള്ള വാര്‍ത്തയെക്കുറിച്ചു പ്രതികരിക്കുകയായിരുന്നു മന്ത്രി. സര്‍ക്കാര്‍ നിലപാട് മുഖ്യമന്ത്രി പറഞ്ഞതുതന്നെയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം, സക്കീര്‍ ഹുസൈന് മുന്‍കൂര്‍ ജാമ്യത്തിനു ശ്രമം തുടങ്ങി. ജാമ്യമില്ലാത്ത വകുപ്പുകള്‍ ചുമത്തി ബുധനാഴ്ചയാണു സക്കീര്‍ ഹുസൈനെതിരെ പൊലീസ് കേസെടുത്തത്. അറസ്റ്റിന് പൊലീസ് ശ്രമിച്ചെങ്കിലും പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
