40വയസിലും 20കാരിയുടെ ശരീരഘടനയുമായി ഐശ്വര്യയെ കണ്ട് ഞെട്ടി ബോളിവുഡ്. കരണ്‍ ജോഹര്‍ ചിത്രം ഏ ദില്‍ ഹെ മുഷ്‌കില്‍ റിലീസ് ചെയ്തതോടെ ബോളീവുഡില്‍ വീണ്ടും ചര്‍ച്ചാവിഷയമായിരിക്കുകയാണ് ഐശ്വര്യാറായ്യുടെ ഗ്ലാമര്‍. എങ്ങനെയാണ് 42 കാരിയായ ഐശ്വര്യ 20 കാരിയുടെ ചെറുപ്പുത്തിലേക്ക് തിരികെ സ്ലിം ആയി എത്തിയതെന്നാണ് ബോളീവുഡിന്റെ ചോദ്യം.
ആരാധ്യയുടെ ജനനത്തോടെ സിനിമയില്‍ നിന്നും നീണ്ട ഇടവേള ഐഷ് എടുത്തിരുന്നു. പിന്നീട് തിരിച്ചെത്തിയതാകട്ടെ തടികൂടിയ രൂപത്തിലും. ഐഷിന്റെ തടിച്ച രൂപം കണ്ടതോടെ ബോളീവുഡിന്റെ ഗ്ലാമര്‍ ലോകം ഇനി അവര്‍ക്കു മുമ്ബില്‍ തുറക്കില്ലെന്ന് എല്ലാവരും വിധിയെഴുതിഐശ്വര്യ ഒരു സിനിമാതാരം മാത്രമല്ല ഒരു അമ്മയും കൂടിയാണെന്നുപോലും ഓര്‍ക്കാതെ ട്രോളുകള്‍ വന്നു.
