വി.മുരളീധരന് മറുപടിയുമായി കെ.ടി.ജലീല്‍

തിരുവനന്തപുരം: തന്റെ ശബരിമല സന്ദര്‍ശനത്തെ വിമര്‍ശിച്ച് ഫേസ് ബുക്ക് പോസ്റ്റിട്ട് ബിജെപി സംസ്ഥാന മുന്‍ അധ്യക്ഷന്‍ വി.മുരളീധരന് മറുപടിയുമായി മന്ത്രി കെ.ടി.ജലീല്‍ രംഗത്ത്. മതസൗഹാര്‍ദത്തില്‍ ആശങ്കയുള്ളവരാണ് തന്റെ ശബരിമല സന്ദര്‍ശനത്തെ ഭയക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ ദിവസമാണ് മുരളീധരന്‍ മന്ത്രിയുടെ ശബരിമല സന്ദര്‍ശനത്തിനെതിരേ രംഗത്തുവന്നത്.

തദ്ദേശസ്വയംഭരണ, ന്യൂനപക്ഷക്ഷേമ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന ജലീല്‍ ശബരിമലയെ വെറും ഫോട്ടോയ്ക്കുള്ള പിക്‌നിക് സ്‌പോട്ടായി കണ്ടാണ് പോയതെങ്കില്‍ ശരിയല്ലെന്നായിരുന്നു മുരളീധരന്റെ വിമര്‍ശനം. ജലീലിന് അവിടെ പ്രത്യേകിച്ചൊരു റോളും ഉണ്ടായിരുന്നില്ല. മുന്‍ സിമിക്കാരന്‍ ആയ ജലീല്‍ ഒരു സുപ്രഭാതത്തില്‍ കുളിച്ച് കുറിതൊട്ട് മതേതരവാദി ആയെന്നു പറഞ്ഞാല്‍ അത് മുഖവിലക്കെടുക്കാന്‍ പറ്റില്ലെന്നും മുരളീധരന്‍ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *