എന്‍.ഐ.എ സംഘം പരിശോധന ആരംഭിച്ചു

മലപ്പുറം: കലക്ടറേറ്റ് വളപ്പില്‍ ഇന്നലെയുണ്ടായ സ്‌ഫോടനം അന്വേഷിക്കുന്നതിന് ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ)യുടെ സംഘം സ്ഥലത്തെത്തി. ഡി.വൈ.എസ്.പി അബ്ദുള്‍ ഖാദറിന്റെ നേൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് സ്ഥലം പരിശോധിക്കുന്നത്. സംഘം ഇവിടെ തെളിവെടുപ്പ് നടത്തന്നു. പ്രാഥമിക അന്വേഷണം നടത്തിയ പോലീസ് സംഘവുമായി ചര്‍ച്ച നടത്തിയ ശേഷം പ്രദേശത്ത് പരിശോധന ആറംഭിച്ചു. സ്ഥലത്തുനിന്ന് ലഭിച്ച പെന്‍ഡ്രൈവും കത്തും അടക്കമുള്ള വസ്തുക്കള്‍ എന്‍.ഐ.എ വിശദമായി പരിശോധിക്കും. തൃശൂര്‍ റേഞ്ച് ഐ.ജി അജിത്കുമാറും സ്ഥലത്തെത്തിയിട്ടുണ്ട്.

എന്‍.ഐ.എ സംഘത്തിനു പുറമേ ഉച്ചയ്ക്കു ശേഷം മൈസൂരു സ്‌ഫോടനം അന്വേഷിക്കുന്ന കര്‍ണാടക പോലീസിന്റെ വിഭാഗവും മലപ്പുറത്ത് തെളിവെടുപ്പ് നടത്തും.സമാനമായ രീതിയിലുള്ള സ്‌ഫോടനമാണ് മൈസൂരു കലക്ടറേറ്റിലും മലപ്പുറത്തും നടന്നത്.

അതിനിടെ, സ്‌ഫോടനത്തില്‍ നര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി പി.ടി ബാലന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അന്വേഷണം നടത്തുമെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *