തിരുവനന്തപുരം: സഹകരണ സമരത്തില്‍ സര്‍ക്കാരിനൊപ്പം ചേരാന്‍ തയ്യാറല്ലെന്ന കെപിസിസി പ്രസിഡണ്ട് വിഎം സുധീരന്റെ നിലപാട് യുഡിഎഫ് തളളി.യോഗത്തില്‍ നടന്ന ചര്‍ച്ചയില്‍ സുധീരന്റെ നിലപാട് കോണ്‍ഗ്രസിലെ പ്രമുഖ വിഭാഗവും ലീഗടക്കമുളള ഘടകക്ഷികളും പൂര്‍ണമായും നിരാകരിച്ചു.
സഹകരണ ബാങ്കുകളെ സംരക്ഷിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നടത്തുന്ന എല്ലാ പരിപാടികള്‍ക്കും പൂര്‍ണ പിന്തുണ നല്‍കാനാണ് യുഡിഎഫ് തീരുമാനം.സര്‍വ കക്ഷിയോഗത്തിന്റെ തീരുമാനം കേന്ദ്രം തളളിയാല്‍ സംയുക്ത സമരം നടത്താനും യുഡിഎഫ് തീരുമാനിച്ചു.സഹകരണ മേഖലയിലുളളവര്‍ ആദ്യം ഒരുമിച്ച് സമരം ചെയ്യുമെന്നും പിന്നീട് ബാക്കിയുളളവര്‍ സമരത്തോടൊപ്പം ചേരുമെന്നും യുഡിഎഫ് യോഗ തീരുമാനങ്ങള്‍ വിശദീകരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.
