പാര്‍ലമെന്റില്‍ ബഹളം തുടരുന്നു

ന്യൂഡല്‍ഹി• നോട്ട് അസാധുവാക്കിയ നടപടിയില്‍ ഇന്നും പാര്‍ലമെന്റില്‍ ബഹളം. വിഷയത്തില്‍ പ്രധാനമന്ത്രി ഇത്വരെ പാര്‍ലമെന്റില്‍ വിഷദീകരണം നല്‍കിയിട്ടില്ല.  പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് മറുപടി പറയണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് പ്രതിപക്ഷം. ബുധനാഴ്ച ഇരുന്നൂറോളം വരുന്ന പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ പ്രതിഷേധിക്കാനും തീരുമാനിച്ചു. പ്രതിപക്ഷ പാര്‍ട്ടികളുടെ സംയുക്ത യോഗത്തിലാണ് തീരുമാനമെടുത്തത്. എന്‍ഡിഎ സഖ്യകക്ഷിയായ ശിവസേനയും പ്രതിപക്ഷത്തിനൊപ്പം ചേരും എന്നറിയിച്ചിട്ടുണ്ട്.

രാജ്യസഭയിലും ലോക്‌സഭയിലും പ്രതിഷേധം ശക്തമാണ്. രാജ്യസഭയില്‍ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. അതിനിടെ, പ്രതിപക്ഷം ചര്‍ച്ചയ്ക്കു തയാറാകുന്നില്ലെന്നും പാര്‍ലമെന്റിന്റെ നടപടികള്‍ തടസ്സപ്പെടുത്തുന്നതിനു ശ്രമിക്കുകയാണെന്നും ധനകാര്യമന്ത്രി അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു.

എ ടി എമ്മില്‍ ക്യൂ നില്‍കുന്നവരെ നേരില്‍കണ്ട് ജനങ്ങളുടെ പ്രയാസങ്ങള്‍ മനസ്സിലാക്കിയ രാഹുല്‍ ഗാന്ധി  ഇന്ന് പാര്‍ലമെന്റില്‍ സംസാരിച്ചേക്കുമെന്നാണ് കരുതുന്നത്.

തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ പ്ലക്കാര്‍ഡുകളേന്തി പാര്‍ലമെന്റ് കവാടത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. നോട്ട് പ്രതിസന്ധിയെക്കുറിച്ചു ചര്‍ച്ച ചെയ്യുന്നതിനു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ മുതിര്‍ന്ന മന്ത്രിമാരും യോഗം ചേര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *