ശബരിമല ക്ഷേത്രം ഇനി മുതല്‍ ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം

ശബരിമല: ശബരിമല ക്ഷേത്രത്തിന്റെ പേര് മാറ്റി തിരുവിതാംകൂര്‍ ദേവസ്വം ഉത്തരവിറക്കി. ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം എന്ന പേരിലായിരിക്കും ഇനി ശബരിമല ക്ഷേത്രം അറിയപ്പെടുക. ദേവസ്വം ബോര്‍ഡിന് ധാരാളം ശാസ്താക്ഷേത്രങ്ങള്‍ ഉണ്ടെങ്കിലും ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം ഇനി ഒന്നേ ഉണ്ടാവുകയുള്ളു എന്നും ദേവസ്വം ബോര്‍ഡിന്റെ ഉത്തരവില്‍ പറയുന്നുണ്ട്. ശബരിമല ധര്‍മശാസ്ത്രാ ക്ഷേത്രം എന്ന പേര് മാറി ശ്രീ അയ്യപ്പസ്വാമി ക്ഷേത്രം എന്ന പേരിലായിരിക്കും ഇനി ശബരിമല ക്ഷേത്രം അറിയപ്പെടുക. ഇത് സംബന്ധിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഓര്‍ഡറും പുറത്തിറക്കിയിട്ടുണ്ട്. പേര് മാറ്റത്തിനുള്ള കാരണമായി ഐതിഹ്യവും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.

വര്‍ഷങ്ങക്ക് മുമ്ബ് വിഗ്രഹം തച്ചുടച്ച് ക്ഷേത്രത്തിന് തീവെച്ച സംഭവത്തിന് ശേഷം നടന്ന പുനപ്രതിഷ്ഠയില്‍ അയ്യപ്പസ്വാമിയെയാണ് പ്രതിഷ്ഠിച്ചതെന്നാണ് ഉത്തരവില്‍ പറയുന്നത്. അയ്യപ്പസ്വാമി കുടികൊള്ളുന്ന ലോകത്തെ ഏക സ്ഥലമാണ് ശബരിമല, അതുകൊണ്ടാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും കോടിക്കണക്കിന് ഭക്തര്‍ ഇവിടെ എത്തുന്നതും. ദേവസ്വം ബോര്‍ഡിന് ധാരാളം ധര്‍മ്മശാസ്താ ക്ഷേത്രങ്ങള്‍ ഉണ്ടെങ്കിലും അയ്യപ്പസ്വാമി ക്ഷേത്രം ശബരിമലയില്‍ മാത്രമായിരിക്കും എന്നും സെക്രട്ടറി പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *