നോട്ട് പിന്‍വലിക്കല്‍; നവജാതശിശു ചികിത്സ കിട്ടാതെ മരിച്ചു

പൂനെ: അസാധുവാക്കപ്പെട്ട നോട്ടുകള്‍ സ്വീകരിക്കാന്‍ ആശുപത്രി അധികൃതര്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് പൂനെയില്‍ നവജാതശിശു ചികിത്സ കിട്ടാതെ മരിച്ചു. പൂനെയിലെ കെഇഎം ആശുപത്രിയിലാണ് സംഭവം. ഹൃദയശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച പെണ്‍കുഞ്ഞാണ് മരിച്ചത്.

ശസ്ത്രക്രിയയ്ക്കു മുമ്പ് 3.5 ലക്ഷം രൂപ നല്‍കണമെന്ന് ആശുപത്രി അധികൃതര്‍ കുട്ടിയുടെ ബന്ധുക്കളെ അറിയിച്ചു. നിരോധിച്ച 500, 1000 നോട്ടുകള്‍ അടങ്ങുന്ന ഒരു ലക്ഷം രൂപ ആദ്യം അടയ്ക്കാമെന്ന് പറഞ്ഞെങ്കിലും ആശുപത്രി അധികൃതര്‍ അത് സ്വീകരിക്കാന്‍ തയാറായില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *