തിരുവനന്തപുരം: നോട്ടു അസാധുവാക്കല്‍, സഹകരണ വിഷയത്തില്‍ രാജ്ഭവന് മാര്‍ച്ച് നടത്തിയ അഞ്ചു യുഡിഎഫ് എംഎല്‍മാരെ അറസ്റ്റ് ചെയ്തു നീക്കി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, വി.ഡി. സതീശന്, എം.കെ. മുനീര്‍, അനൂപ് ജേക്കബ് എന്നിവരെയും പ്രവര്‍ത്തകരേയുമാണ് അറസ്റ്റ് ചെയ്തത്.
രാജ്ഭവന്റെ മുന്നില്‍വച്ച് മാര്‍ച്ച് തടഞ്ഞ പോലീസ് യുഡിഎഫ് എംഎല്‍മാരെ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. നോട്ടു പിന്‍വലിച്ച തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യാപകമായി പ്രതിഷേധ ദിനം ആചരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു മാര്‍ച്ച് നടത്തിയത്.
