തിരുവനന്തപുരം: 500, 1000 രൂപാ നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്ന് ഉടലെടുത്ത പ്രതിസന്ധി മറികടക്കാന്‍ കെ എസ് ആര്‍ ടി സിയും സ്മാര്‍ട്ടാകുന്നു. ഇതിന്റെ ഭാഗമായി അണ്‍ലിമിറ്റിഡ് യാത്രാ ഓഫറുകളുമായി പ്രീപെയ്ഡ് കാര്‍ഡുകള്‍ ഇറക്കാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചു. ഈ കാര്‍ഡ് ഉപയോഗിച്ച് കേരളത്തില്‍ എവിടെ വേണമെങ്കിലും എത്രതവണയും സഞ്ചരിക്കാം. കെഎസ്ആര്‍ടിസി മാനേജിങ് ഡയറക്ടര്‍ എം.ജി. രാജമാണിക്യമാണ് ഇക്കാര്യം അറിയിച്ചത്. കെഎസ്ആര്‍ടിസി നേരിടുന്ന സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കുക എന്ന ലക്ഷ്യവും ഈ പദ്ധതിക്കു പിന്നിലുണ്ടെന്ന് അദ്ദേഹം അറിയിച്ചു.
ഒരു മാസമായിരിക്കും കാര്‍ഡിന്റെ കാലാവധി.
