വാഷിംഗ്ടണ്‍: ടൈംസ് മാഗസിന്റെ പഴ്സണ്‍ ഓഫ് ഇയര്‍ പുരസ്കാരത്തിനുള്ള റീഡേഴ്സ് ഓണ്‍ലൈന്‍ വോട്ടെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നാമത്. 2016ല്‍ ലോകത്തെ ഏറ്റവുമധികം സ്വാധീനിച്ച വ്യക്തിയെ കണ്ടെത്താനുള്ള ഓണ്‍ലൈന്‍ വോട്ടെടുപ്പിലാണ് ബറാക് ഒബാമ, ഡോണള്‍ഡ് ട്രംപ് എന്നിവരെയും പിന്നിലാക്കി മോദി ഒന്നാമതെത്തിയത്. മോദിക്ക് 18 ശതമാനം വോട്ടാണ് കിട്ടിയത് ട്രംപിനും ഒബാമയ്ക്കും ഏഴു വീതവും ലഭിച്ചു.
