ജയലളിതയുടെ മരണം: അഭ്യൂഹം ശക്തം

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി  ഡോ ജയലളിത മരണം സംബന്ധിച്ച അഭ്യൂഹം ശക്തം. വൈകുന്നേരത്തോടെ മരണ വിവരം പ്രഖ്യാപിക്കുമെന്ന് കിംവദന്തിയും വ്യാപകമായിട്ടുണ്ട്. സര്‍ക്കാര്‍ ഓഫിസുകളും സ്‌കൂളുകളും മൂന്നുമണിക്ക് അടയ്ക്കാന്‍ നിര്‍ദേശം നല്കിയിട്ടുണ്ട്. ഇതോടെയാണ് മരണം സംബന്ധിച്ച അഭ്യൂഹങ്ങള്‍ ശക്തമായത്. ശ്വാസകോശത്തിലെ അണുബാധയ്ക്ക് ചികിത്സ തേടിയ ജയലളിതയെ മുറിയിലേക്ക് മാറ്റിയതിന് ശേഷമാണ് കഴിഞ്ഞ ദിവസം ഹൃദയാഘാതമുണ്ടായത്. ഉച്ചക്ക് പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനിലും ആരോഗ്യ നില ഗുരുതരമായി തുടരുന്നെന്നായിരുന്നു. അണ്ണാ ഡി എം കെ പ്രവര്‍ത്തകരുടെ തിരക്ക് ആശുപത്രിക്ക് മുന്നില്‍ പ്രശ്‌നമാവുന്നുണ്ട്. കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. മുംബൈയിലായിരുന്ന തമിഴ്‌നാട് ഗവര്‍ണര്‍ ഇന്നലെ അടിയന്തരമായി തിരിച്ചെത്തിയിരുന്നു. ഏത് സാഹചര്യവും നേരിടാന്‍ സജ്ജമാവണമെന്ന് സേനാംഗങ്ങളോട് തമിഴ്‌നാട് പൊലീസ് മേധാവി ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *