നിര്‍ഭാഗ്യകരവും പ്രതിഷേധാര്‍ഹവും

കോട്ടയം: മുഖ്യമന്ത്രി  പിണറായി  വിജയന് ഭോപ്പാലില്‍  ഉണ്ടായ  അനുഭവം അങ്ങേയറ്റം  നിര്‍ഭാഗ്യകരവും  പ്രതിഷേധാര്‍ഹവുമാണെന്ന്  മുന്‍ മുഖ്യമന്ത്രി  ഉമ്മന്‍ ചാണ്ടി,  ഒരു മുഖ്യമന്ത്രിക്ക്  ഒരിക്കലും  ഉണ്ടാകാന്‍  പാടില്ലാത്ത  അനുഭവമാണ്  മധ്യ പ്രദേശിലെ  ഭോപ്പാലില്‍  കേരള മുഖ്യമന്ത്രിക്ക്  ഉണ്ടായത്.  ഇ സംഭവത്തിന്റെ നാണക്കേട്  കേരള മുഖ്യമന്ത്രിക്കല്ല  മറിച്ച്   മധ്യ പ്രദേശ്  സംസ്ഥാനത്തിനും  അവിടുത്തെ  മുഖ്യമന്ത്രിക്കുമാണ്. ജനാധിപത്യ സംവിധാനത്തില്‍  രാഷ്ട്രീയായ  അഭിപ്രായ വ്യത്യാസങ്ങള്‍  സ്വാഭാവികമാണ്.  എന്നാല്‍  അതിന്റെ  പേരില്‍  ഒരു  മുഖ്യമന്ത്രിയെ  മറ്റൊരു  സംസ്ഥാനത്ത്  തടയാന്‍ ശ്രമിക്കുന്നത്  ഒരു  കാരണവശാലും  അംഗീകരിക്കാന്‍  പറ്റില്ല .  ഒരു  ഫെഡറല്‍  സംവിധാനത്തില്‍ കേന്ദ്രവും  സംസ്ഥാനങ്ങളും സംസ്ഥാന ങ്ങള്‍  തമ്മിലും  പരസ്പരം  പുലര്‍ത്തേണ്ട  സാമാന്യ മര്യാദയുടെ  നഗ്‌നമായ  ലംഘനമാണ്  ഭോപ്പാലില്‍  ഉണ്ടായത്.  നിയ മം  ലംഘിക്കുന്നവരെയും  അക്ര മികളെയും  നിലക്ക് നിര്‍ത്തുന്നതിനും  നിയമ നടപടി സ്വീകരിക്കുന്നതിനും  പകരം  സമ്മേള ന ത്തില്‍  മുഖ്യമന്ത്രി പങ്കെടുക്കുനത്  തടഞ്ഞതിലൂടെ  മധ്യ പ്രദേശ്  സര്‍ക്കാര്‍  കേരളത്തെ  അപമാനിച്ച നടപടി ലഞ്ജ കര മാണെന്നും  ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *