മുഖ്യപ്രതി അറസ്റ്റില്‍

ന്യുഡല്‍ഹി: 17 കാരിയെ കാറിനുള്ളില്‍ വെടിവെച്ചു കൊന്ന കേസില്‍ ഒളിവിലായിരുന്ന സുഹൃത്ത് അറസ്റ്റിലായി. പെണ്‍കുട്ടിയുടെ സുഹൃത്ത് ശുഭം ആണ് വെള്ളിയാഴ്ച ഹരിയാനയില്‍ വെച്ച് ഡല്‍ഹി പോലീസിന്റെ പിടിയിലായത്. കേസില്‍ നേരത്തെ പിടിയിലായ യോഗേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശുഭത്തെ അറസ്റ്റ് ചെയ്തത്. ശുഭമാണ് പെണ്‍കുട്ടിക്ക് നേരെ വെടിയുതിര്‍ത്തതെന്നായിരുന്നു യോഗേഷിന്റെ മൊഴി

തെക്കു പടിഞ്ഞാറന്‍ ഡല്‍ഹിയിലെ നജാഫ്ഗഡില്‍ മെഴ്‌സിഡസ് കാറിനുള്ളിലാണ് സിമ്രാന്‍ എന്ന 17 കാരി കൊല്ലപ്പെട്ടത്. ബുധനാഴ്ചയായിരുന്നു സംഭവം. പെണ്‍കുട്ടിക്ക് നിതിന്‍ എന്ന മറ്റൊരു യുവാവുമായി ബന്ധമുണ്ടായിരുന്നു.
ഇതാണ് പ്രതിയെ കൊലയിലേക്ക് നയിച്ചത്. ഇതിന്റെ പേരില്‍ കാറിനുള്ളില്‍ വെച്ച് തര്‍ക്കം ഉണ്ടാവുകയും യോഗേഷിന്റെ തോക്കെടുത്ത് ശുഭം പെണ്‍കുട്ടിക്ക് നേരെ വെടിവെക്കുകയുമായിരുന്നു.

സംഭവ ശേഷം ശുഭം ഓടിരക്ഷപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *