ഇസ്‌ലാമാബാദ്: പാകിസ്താനിലെ തെരഞ്ഞെടുപ്പ് കമീഷന്‍ വെബ്‌സൈറ്റില്‍ സിനിമാ താരങ്ങളായ മമ്മൂട്ടിയും ഇന്നസെന്റും. പാക് വിമാനത്തവളത്തിന്റെെൈ സറ്റിലുള്ളത് സി ഐ ഡി മൂസയിലെ സലിം കുമാര്‍. തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളുടെ പേരിലുള്ള ചില സൈറ്റുകള്‍ പാക് ഹാക്കര്‍മാര്‍ അക്രമിച്ചതിന് മറുപടിയാണ് പാക് സൈറ്റുകളില്‍ കേരള സൈബര്‍ വാരിയേഴ്‌സ്, മല്ലു സൈബര്‍ സോള്‍ജിയേഴ്‌സ് എന്ന പേരില്‍ മലയാളി ഹാക്കര്‍മാര്‍ നുഴഞ്ഞു കയറിയത്.
കഴിഞ്ഞ ദിവസം പാക് വിമാനത്താവളത്തിന് നേരെയായിരുന്നു സൈബര്‍ ആക്രമണമെങ്കില്‍ ഇപ്പോള്‍ പാക് വെബ്‌പോര്‍ട്ടലുകളിലാണ് മലയാളി ഹാക്കര്‍മാര്‍ നുഴഞ്ഞുകയറിയിട്ടുള്ളത്?. ‘കശ്മീര്‍ ന്യൂസ് നെറ്റ്‌വര്‍ക്ക്’ ട്രോളന്‍മാര്‍ക്കായി സമര്‍പ്പിക്കുന്നു എന്നറിയിച്ച് പാക് വെബ്പാര്‍ട്ടലായ മിര്‍പുര്‍ ന്യൂസിെന്റ യൂസര്‍ നെയിമും പാസ്‌വേഡും സ്വന്തം ഫേസ്ബുക് പേജില്‍ കേരള സൈബര്‍ വാരിയേഴ്‌സ് പോസ്റ്റു ചെയ്തിട്ടുണ്ട്.
