പോലീസുകാരിയെ പീഡിപ്പിച്ച പോലീസുകാരന്‍ അറസ്റ്റില്‍

തൃശൂര്‍: പോലീസുകാരിയെ വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. വടക്കേക്കാട് പോലീസ് സ്റ്റേഷനിലെ വനിത സിപിഒയെ പീഡിപ്പിച്ച തൃശൂര്‍ എആര്‍ ക്യാമ്ബിലെ ചേലക്കര പുലാക്കോട് മാളിയേക്കല്‍ പ്രതാപചന്ദ്രനെയാണ് അറസ്റ്റ് ചെയ്തത്.

പ്രതാപചന്ദ്രന്‍ പോലീസ് ഡ്രൈവറായി വടക്കേക്കാട് സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുമ്‌ബോഴാണ് സംഭവം. ഭാര്യയുമായുള്ള ബന്ധം വേര്‍പ്പെടുത്താന്‍ പോവുകയാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് അവിവാഹിതയായ പോലീസുകാരിയുമായി പ്രതാപചന്ദ്രന്‍ ബന്ധം സ്ഥാപിച്ചത്.

പിന്നീട് വിവിധയിടങ്ങളിലായി ലൈംഗികമായി പീഡിപ്പിക്കുകയും അഞ്ചു ലക്ഷത്തിലേറെ രൂപയും രണ്ടര പവന്‍ ആഭരണങ്ങളും ഇയാള്‍ കൈക്കലാക്കുകയും ചെയ്തു.എന്നാല്‍ വിവാഹം ചെയ്യുന്നതില്‍നിന്ന് ഇയാള്‍ പിന്മാറിയതോടെയാണ് പോലീസുകാരി ചാവക്കാട് സിഐക്ക് പരാതി നല്‍കിയത്.
തുടര്‍ന്നാണ് അറസ്റ്റ് ചെയ്തത്. ഇയാളെ തൃശൂര്‍ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *