അബൂദാബി: യു എ ഇയില്‍ 2017 വര്‍ഷത്തെ പൊതു അവധികള്‍ പ്രഖ്യാപിച്ചു. ഞായറാഴ്ചത്തെ പുതുവത്സര ദിനമായിരുന്നു ആദ്യത്തെ അവധി ദിനം. പട്ടിക പ്രകാരം ഏപ്രില്‍ 24ലെ (റജബ് 27) മിഅ്‌റാജ് ദിനമാണ് അടുത്ത അവധി ദിവസം. ഇസ്ലാമികമായ സവിശേഷ ദിനങ്ങള്‍ ഹിജ്‌റ കലണ്ടര്‍ അനുസരിച്ചാണ് കണക്കാക്കുന്നത്. അതിനാല്‍ ചന്ദ്രപ്പിറവി ദൃശ്യമാകുന്നതിലെ വ്യത്യാസങ്ങള്‍ക്കനുസരിച്ച് അവധി ദിനങ്ങളുടെ ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ചുള്ള തീയതിയില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്.
ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും മൂന്ന് വീതം ദിവസങ്ങളില്‍ അവധിയായിരിക്കും. ജൂണ്‍ 25ന് (ശവ്വാല്‍ ഒന്ന്) ചെറിയ പെരുന്നാളും സെപ്റ്റംബര്‍ ഒന്നിന് (ദുല്‍ഹജ്ജ് പത്ത്) വലിയ പെരുന്നാളുമായാണ് കണക്കാക്കിയിരിക്കുന്നത്.
യു എ ഇ ദേശീയദിനത്തിന് രണ്ട് ദിവസം അവധിയുണ്ട്. ഡിസംബര്‍ രണ്ട്, മൂന്ന് തീയതികളിലാണ് അവധി.
മറ്റു അവധികള്‍: റമദാന്‍ ആരംഭം മേയ് 27 (റമദാന്‍ ഒന്ന്). ഹജ് സീസണ്‍ ആഗസ്റ്റ് 23 (ദുല്‍ഹജ് ഒന്ന്). അറഫ ദിനം ആഗസ്റ്റ് 31 (ദുല്‍ഹജ് ഒമ്ബത്). ഹിജ്‌റ വര്‍ഷാരംഭം സെപ്റ്റംബര്‍ 22 (മുഹറം ഒന്ന്). സ്മാരകദിനം നവംബര്‍ 30. നബിദിനം നവംബര്‍ 30 (റബീഉല്‍ അവ്വല്‍ 12). ഫെഡറല്‍ മന്ത്രാലയങ്ങള്‍, സര്‍ക്കാര്‍ വകുപ്പുകള്‍, പൊതു സ്ഥാപനങ്ങള്‍ എന്നിവക്കെല്ലാം ഈ തീയതികളില്‍ അവധിയായിരിക്കും.
