ട്രംപിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായി ഇന്ത്യന്‍ വംശജന്‍

വാഷിങ്ടണ്‍: നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഡെപ്യൂട്ടി അസിസ്റ്റന്റായി ഇന്ത്യന്‍ വംശജന്‍ രാജ് ഷാ (43)യെ നിയമിച്ചു. തിരഞ്ഞെടുപ്പ് സമയത്ത് ക്ലിന്റണ്‍ വിരുദ്ധ പ്രചാരണ പരിപാടികള്‍ക്ക് ചുക്കാന്‍ പിടിച്ചത് രാജ് ആയിരുന്നു.

ഡെപ്യൂട്ടി കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍, റിസര്‍ച്ച് ഡയറക്ടര്‍ എന്നീ ചുമതലകളും ഷായ്ക്കുണ്ട്. രാജിന്റെ മാതാപിതാക്കള്‍ ഗുജറാത്തില്‍ നിന്നാണ് അമേരിക്കയിലേക്ക് കുടിയേറിയത്. 1970 കളിലാണ് പഠനത്തിനായി രാജിന്റെ പിതാവ് അമേരിക്കയിലേക്ക് ആദ്യമെത്തുന്നത്. പിന്നീട് തിരിച്ചെത്തുകയും വിവാഹത്തിന് ശേഷം വീണ്ടും അമേരിക്കയിലേക്ക് പോവുകയുമായിരുന്നു. രാജ് ജനിച്ചതു് അമേരിക്കയിലാണ്.

ഷിക്കാഗോയിലായിരുന്നു ഇവര്‍ ആദ്യം താമസിച്ചിരുന്നത്. പിന്നീടി കണക്ടിക്കറ്റിലേക്ക് താമസം മാറി.

Leave a Reply

Your email address will not be published. Required fields are marked *