യുപി ബിജെപി ഭരിക്കുമെന്ന് സര്‍വേ

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്‍തൂക്കമെന്ന് ഇന്ത്യ ടുഡേ–അക്‌സിസ് അഭിപ്രായ സര്‍വേ. 2016 ഒക്ടോബറിലും ഡിസംബറിലുമാണ് ഇന്ത്യ ടുഡേ ആക്‌സിസുമായി ചേര്‍ന്ന് സര്‍വേ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നോട്ടുനിരോധനം വോട്ടര്‍മാരില്‍ സ്വാധീനം ചെലുത്തില്ലെന്നാണ് സൂചന. മാത്രമല്ല, ഇത് ബിജെപിക്ക് ഗുണം ചെയ്യുമെന്നും കരുതപ്പെടുന്നു. ആകെയുള്ള 403 സീറ്റുകളില്‍ 206 മുതല്‍ 216 വരെ സീറ്റുകള്‍ ബിജെപിക്കായിരിക്കും ലഭിക്കുക. 92 മുതല്‍ 97 സീറ്റുകളുമായി സമാജ്വാദി പാര്‍ട്ടി രണ്ടാമത്തെ വലിയ കക്ഷിയാകും. ബി എസ് പി 79–85 സീറ്റുകള്‍ നേടുമെന്നും സര്‍വേയില്‍ പറയുന്നു. കോണ്‍ഗ്രസിന് ഇത്തവണയും ഉത്തര്‍പ്രദേശ് പിടിച്ചെടുക്കാനാകില്ലെന്ന് സര്‍വേയില്‍ വ്യക്തമാക്കുന്നു. അതേസമയം, സര്‍വേയില്‍ പങ്കെടുത്ത 33 ശതമാനം പേരും അഖിലേഷ് യാദവ് തന്നെ മുഖ്യമന്ത്രിയാകണമെന്ന് അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *