അല്‍ക്കാക്കൂസ് ജയിലില്‍നിന്നു 250 തടവുകാരെ മാറ്റി

നതല്‍: കലാപമുണ്ടായ അല്‍ക്കാക്കൂസ് ജയിലില്‍നിന്നു 250 തടവുകാരെ വടക്കുകിഴക്കന്‍ മേഖലയിലുള്ള ജയിലിലേക്ക് മാറ്റി. സ്റ്റേറ്റ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയ്ക്ക് ശേഷമാണ് നടപടി. 620 തടവുകാരെ മാത്രം പാര്‍പ്പിക്കാന്‍ സൗകര്യമുള്ള ഈ ജയിലില്‍ 1083 പേരെയായിരുന്നു താമസിപ്പിച്ചിരുന്നത്.

ജയിലില്‍ ശനിയാഴ്ച രാത്രിയുണ്ടായ കലാപത്തില്‍ 26 പേര്‍ കൊല്ലപ്പെട്ടിരുന്നു. ബ്രസീല്‍ ജയിലുകളില്‍ ലഹരിമരുന്നു മാഫിയകളുടെ ഏറ്റുമുട്ടല്‍ സാധാരണമാണ്.

Leave a Reply

Your email address will not be published. Required fields are marked *