പ്രധാനമന്ത്രിയുടെ ഓഫീസിനെതിരെ ഇ.ടി.മുഹമ്മദ് ബഷീര്‍

തിരുവനന്തപുരം: മുസ്ലീം ലീഗ് നേതാവും മുതിര്‍ന്ന ലോക്‌സഭാംഗവുമായിരുന്ന ഇ.അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിനെ വിമര്‍ശിച്ച് ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീര്‍. മരണവിവരം പുറത്തറിയിക്കുന്നത് വൈകിക്കുന്നതിന് പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടുവെന്ന് അദ്ദേഹം ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷനെയും കോടതിയേയും സമീപിക്കുമെന്നമും അദ്ദേഹം പറഞ്ഞു.

അഹമ്മദിന്റെ മരണത്തിലെ ദുരൂഹത സംബന്ധിച്ച് പാര്‍ലമെന്റിന്റെ ഉപസമിതി അന്വേഷണം നടത്തണമെന്നും ഇ.ടി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *