ആരെയോ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് ചെന്നിത്തല

കൊച്ചി: നടിക്കെതിരായ ആക്രമണത്തില്‍ ആരെയോ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയന്‍ പറയാന്‍ പാടില്ലാത്തതാണു പറഞ്ഞതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഗൂഢാലോചനയുണ്ടെന്നു പൊലീസ് പറയുന്നു, ജനം ഇതില്‍ ഏതു വിശ്വസിക്കണമെന്നും ചെന്നിത്തല ചോദിച്ചു. ഈ സാഹചര്യത്തില്‍ കോടതിയുടെ നേതൃത്വത്തിലുള്ള അന്വേഷണം വേണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.

സംസ്ഥാനത്തു ക്രമസമാധാനവും സ്ത്രീസുരക്ഷയും തകര്‍ന്നെന്ന് ആരോപിച്ച് പി.ടി. തോമസ് എംഎല്‍എയുടെ നേതൃത്വത്തില്‍ നടത്തിയ 24 മണിക്കൂര്‍ നിരാഹാര സമരത്തിന്റെ സമാപനയോഗത്തില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.

Leave a Reply

Your email address will not be published. Required fields are marked *