തിരുവനന്തപുരം: സംസ്ഥാനത്ത് അഞ്ച് വര്‍ഷം കൊണ്ട് 50,000 കോടി രൂപയുടെ റോഡ് വികസനം നടപ്പാക്കുമെന്ന് മന്ത്രി തോമസ് ഐസക് നിയമസഭയെ അറിയിച്ചു. മലയോര ഹൈവേയ്ക്ക് 3,500 കോടി രൂപ വകയിരുത്തും. തീരദേശമലയോര ഹൈവേയ്ക്ക് 1,0000 കോടി നല്‍കും. തീരദേശ ഹൈവേ നിര്‍മാണം ഈ വര്‍ഷം 650 കിലോമീറ്റര്‍ പൂര്‍ത്തിയാക്കും. കേരളത്തിലെ മുഴുവന്‍ പാലങ്ങളിലും സുരക്ഷ പരിശോധന നടത്തുമെന്നും മന്ത്രി പ്രഖ്യാപിച്ചു.
