കഠിനാധ്വാനത്തിന്റെ ഫലമെന്ന് മോദി

ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ വന്‍ വിജയം പ്രവര്‍ത്തകരുടെ കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപിയില്‍ വിശ്വാസമര്‍പ്പിച്ച എല്ലാ ജനങ്ങള്‍ക്കും നന്ദിപറയുന്നു. യുവാക്കളില്‍ നിന്ന് വലിയ രീതിയിലുള്ള പിന്തുണ ലഭിച്ചത് കൗതുകമുണര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ട്വിറ്ററിലൂടെയാണ് തിരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചുള്ള മോദിയുടെ പ്രതികരണം. തിരഞ്ഞെടുപ്പിന് മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ച അമിത്ഷായെ അഭിനന്ദിക്കുന്നു. പാര്‍ട്ടിയെ പുതിയ ഉയരങ്ങളിലെത്തിക്കാന്‍ മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവെച്ച പാര്‍ട്ടി ഭാരവാഹികള്‍ക്കും സംസ്ഥാന യൂണിറ്റുകള്‍ക്കും ഇതോടൊപ്പം അഭിനന്ദനം അറിയിക്കുന്നു.

വിജയത്തിനായി ആത്മവിശ്വാസത്തോടെ ജനങ്ങളിലേക്ക് ഇറങ്ങി കഠിനപ്രയത്‌നം നടത്തിയ ബിജെപി പ്രവര്‍ത്തകരെ ഞാന്‍ വന്ദിക്കുകയാണെന്നും മോദി ട്വിറ്ററില്‍ അറിയിച്ചു. പഞ്ചാബില്‍ പത്തു വര്‍ഷം ബിജെപിക്കും അകാലിദളിനും അവസരം തന്ന ജനങ്ങളോട് നന്ദി പറയുകയാണ്.

ജനങ്ങളുടെ ക്ഷേമത്തിനും സൗഖ്യത്തിനുമായി ഓരോ നിമിഷവും പ്രവര്‍ത്തിച്ച് കൊണ്ടിരിക്കും. 125 കോടി ജനങ്ങള്‍ ഞങ്ങളില്‍ വിശ്വാസമര്‍പ്പിച്ചിരിക്കുകയാണെന്നും മോദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *