മോഡിയുടെ നയങ്ങളുടെ വിജയം

ന്യുഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പുകളില്‍ തകര്‍പ്പന്‍ വിജയം നേടിയെടുത്ത മണിപ്പൂരും ഗോവയും അടക്കം നാല് സംസ്ഥാനങ്ങളും ബിജെപി ഭരിക്കുമെന്ന് പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. യുപിയിലും ഉത്തരാഖണ്ഡിലും നേടിയ വന്‍ വിജയത്തിന് പിന്നാലെ ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. ബിജെപിയുടെ വിജയം ജനങ്ങളുടെയും മോഡിയുടെ നയങ്ങളുടെയും വിജയമാണെന്ന് അമിത് ഷാ പറഞ്ഞു. ജനങ്ങള്‍ക്ക് നന്ദി പറയുന്നതായും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി വ്യക്തമായ ഭുരിപക്ഷം നേടിയപ്പോള്‍ മണിപ്പൂരിലും ഗോവയിയിലും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. പഞ്ചാബില്‍ കോണ്‍ഗ്രസ് അധികാരം പിടിച്ചു.
അതേസമയം പഞ്ചാബിലെ പരാജയം അംഗീകരിക്കുന്നു. തായി അമിത് ഷാ പറഞ്ഞു. പഞ്ചാബിലെ പരാജയം വിലയിരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരാജയപ്പെട്ടുവെങ്കിലും പഞ്ചാബില്‍ പാര്‍ട്ടിയുടെ വോട്ട് വിഹിതം വര്‍ധിച്ചു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ സംബന്ധിച്ച് പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഒരാളെ തെരഞ്ഞെടുക്കുമെന്ന് അമിത് ഷാ പറഞ്ഞു.

പ്രതിപക്ഷ പാര്‍ട്ടികളുടെ മോഡി വിരുദ്ധ പ്രചരാണത്തിനേറ്റ തിരിച്ചടിയാണ് ഈ വിജയം. സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ഏറ്റവും ജനപ്രീതിയുള്ള നേതാവായി മോഡി വളര്‍ത്തു കഴിഞ്ഞു. ഉത്തര്‍പ്രദേശിന് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കും. ജനങ്ങള്‍ വികസന രാഷ്ട്രീയത്തിന് അംഗീകാരം നല്‍കിയെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *