തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി നേടിയ വിജയം രാജ്യത്തിന് അപകടമാണെന്ന് ഭരണപരിഷ്കാര കമ്മിഷന് ചെയര്മാന് വി.എസ്.അച്യുതാനന്ദന് പറഞ്ഞു. ബി.ജെ.പിക്കുണ്ടായ മുന്നേറ്റം രാജ്യത്തിന് അപകടകരമായ സൂചനയാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.
നാസികളുടെ പ്രവര്‍ത്തനത്തിന് സമാനമാണ് ബി.ജെ.പിയുടെ പോക്ക്. യു.പിയിലും ബി.ജെ.പിക്ക് അധികാരം കിട്ടിയതോടെ ഫാസിസ്റ്റ് നടപടികള്‍ക്ക് വേഗതയേറുമെന്നും അദ്ദേഹം പറഞ്ഞു. 403ല്‍ 312 സീറ്റ് നേടിയാണ് യു.പിയില്‍ ബി.ജെ.പി അധികാരം പിടിച്ചത്.
